മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തും ആയുഷ് ആന്റ് വെൽനെസ് സെന്റർ, നാഷണൽ ആയുഷ് മിഷനും സംയുക്തമായി അന്താരാഷ്ട്ര യോഗാദിനം യോഗ സമർപ്പണത്തോടെയും വിവിധ കലാപാരിപാടികളോടെയും ആരംഭിച്ചു. പഞ്ചായത്തിലെ വിവിധ വാർഡുകളിലായി ആയുഷ് യോഗ ക്ലബ്ബുകൾ ആരംഭിച്ചു.
മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവലിന്റെ അദ്ധ്യക്ഷതയിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കീൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമ്മല ദിവാകരൻ, സ്ഥിരംസമിതി അംഗങ്ങളായ തുളസീദാസ്, ഉഷ രാജു, ജോസഫ് ജോസഫ്, മെമ്പർമാരായ ജാൻസി ടോജോ, സന്തോഷ്കുമാർ എം.എൻ, സിറിയക് മാത്യു, പ്രസീദ സജീവ്, ലിസി ജോർജ്ജ്, സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, ലിസി ജോയി, സാബു തെങ്ങുംപള്ളിൽ, മെഡിക്കൽ ഓഫീസർ ഡോ. സുജ സെബാസ്റ്റ്യൻ, ഡോ. രമ്യ, ഡോ. ആര്യശ്രീ, എച്ച്.എം.സി അംഗങ്ങളായ എ.എസ് ചന്ദ്രമോഹനൻ, സജിമോൻ സി.റ്റി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.