ആണ്ടൂരിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

 

മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ ആണ്ടൂരിൽ ഉപയോഗയോഗ്യമല്ലാത്ത ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് ഗ്രാമപഞ്ചായത്ത് പദ്ധതി തുക വിനിയോഗിച്ച് പൂർത്തീകരിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബെൽജി എമ്മാനുവൽ നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് നിർമ്മല ദിവാകരൻ അദ്ധ്യക്ഷയായിരുന്നു. സ്ഥിരം സമിതി അംഗങ്ങളായ തുളസിദാസ്, ഉഷാ രാജ, ജോസഫ് ജോസഫ്, മെമ്പർമാരായ ജാൻസി ടോജോ, സന്തോഷ്കുമാർ എം. എൻ, സിറിയക്ക് മാത്യു, പ്രസീദ സജീവ്, ലിസി ജോർജ്, സലിമോൾ ബെന്നി, ബെനറ്റ് പി. മാത്യു, ലിസി ജോയി, സാബു അഗസ്റ്റ്യൻ. രാഷ്ടീയ പ്രതിനിധികളായ സജിമോൻ ചെമ്പനാൽ, പി. ഡി, രാജപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.


Previous Post Next Post