മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രം മരങ്ങാട്ടുപിള്ളിയും സംയുക്താഭിമുഖ്യത്തിൽ ശുചിത്വ ഹർത്താൽ നടത്തി. ചൊവ്വാഴ്ച രാവിലെ 10. 30 മുതൽ 11.30 വരെ ആരംഭിച്ച ഹർത്താലിൽ പൊതു സ്ഥലങ്ങൾ, സ്ഥാപനങ്ങൾ, വീടുകൾ എന്നിവ ജനകീയ പങ്കാളിത്തത്തോടെ ശുചീകരണം നടത്തുകയും റബ്ബർ തോട്ടങ്ങളിലെ ചിരട്ടകൾ കമഴ്ത്തിയും ശുചിത്വ സന്ദേശം വീടുകളിൽ എത്തിച്ചും ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവർത്തകരുടെയും കുടുംബശ്രീ, ആശ, ഹരിത കർമ്മ സേന എന്നിവരുടെയും നേതൃത്വത്തിൽ ഹർത്താലിൽ പങ്കാളികളായി. ഹർത്താലിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം വൈസ് പ്രസിഡൻറ് നിർമ്മലാ ദിവാകരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അംഗങ്ങളായ തുളസീദാസ്, ജോസഫ് ജോസഫ്, ഉഷാ രാജു, മെമ്പർമാരായ ജാൻസി ടോജോ, സന്തോഷ്കുമാർ എം. എൻ, സിറിയക്ക് മാത്യു, പ്രസീദ സജീവ്, ലിസി ജോർജ്ജ്, സലിമോൾ ബെന്നി, ബെന്നറ്റ് പി. മാത്യു, ലിസി ജോയി, സാബു അഗസ്റ്റ്യൻ പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ എസ്. കൈമൾ മെഡിക്കൽ ഓഫീസർ ഡോക്ടർ സാം സാവിയോ, ഹെൽത്ത് ഇൻസ്പെക്ടർ ആനീഷ് ടോം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സജികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.