പരിസ്ഥിതി ദിനാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിൽ ആഘോഷിച്ചു



 പരിസ്ഥിതി ദിനാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിൽ ആഘോഷിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പാതയോരങ്ങളുടെ ശുചീകരണം, സൗന്ദര്യവൽക്കരണം, ജലാശയങ്ങൾ വൃത്തിയാക്കൽ, വനവൽക്കരണം, പൊതുഇടങ്ങൾ സൗന്ദര്യവൽക്കരിക്കൽ, കുട്ടികൾക്കായി പരിസ്ഥിതി ക്വിസ് ചിത്രരചന മത്സരം ഹരിതസഭ, ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കൽ എന്നിവ സംഘടിപ്പിച്ചു.

              പി. ശിവരാമപിള്ള മെമ്മോറിയൽ ലൈബ്രറി, കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ഗവൺമെൻറ് എൽ, പി സ്കൂൾ എന്നിവയും ഗ്രാമപഞ്ചായത്തും ചേർന്ന് കുറിച്ചിത്താനം ശ്രീകൃഷ്ണ സ്കൂൾ മുതൽ കെ. ആർ നാരായണൻ മെമ്മോറിയൽ എൽ. പി സ്കൂൾ വരെ പാതയുടെ ഇരുവശവും വൃത്തിയാക്കി ചെടികൾ നട്ടു. മരങ്ങാട്ടുപിള്ളി - വളകുഴി തോട് ചെളി നീക്കി ആഴം കൂട്ടി മാലിന്യമുക്തമാക്കുകയും വശങ്ങളിൽ മുള നടുകയും ചെയ്തു. മാലിന്യം വലിച്ചെറിയപ്പെടുന്നത് മൂലം പരിസരം വൃത്തികേടാകുന്ന മിനി എം.സി.എഫ് പരിസരങ്ങൾ ശുചീകരിച്ച് സൗന്ദര്യവൽക്കരിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സ്കൂൾ വിദ്യാർത്ഥികൾക്കായി പരിസ്ഥിതിയെ ആധാരമാക്കി ക്വിസ് മത്സരവും വൃത്തിയുള്ള ജലാശയം എന്നത് സംബന്ധമായി ചിത്രരചനാ മത്സരവും നടത്തപ്പെട്ടു. പ്രസിഡൻറ് ബെൽജി ഇമ്മാനുവലിന്റെ അധ്യക്ഷതയിൽ നടന്ന ഹരിതസഭ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോൺസൺ ജോസഫ് പുളിക്കീയിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ പി. എം മാത്യു ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു. വൈസ് പ്രസിഡൻറ് നിർമല ദിവാകരൻ പരിസ്ഥിതി സന്ദേശവും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസഫ് ജോസഫ് ഹരിതസഭ റിപ്പോർട്ടും അവതരിപ്പിച്ചു. സ്റ്റാർട്ടിങ് കമ്മിറ്റി ചെയർമാൻമാരായ തുളസീദാസ്, ഉഷാരാജു ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജാൻസി ടോജോ, സന്തോഷ്കുമാർ എം. എൻ, സിറിയക് മാത്യു, പ്രസീദ സജീവ്, ലിസ്സി ജോർജ്ജ്, സലിമോൾ ബെന്നി, ബെന്നറ്റ് പി മാത്യു, ലിസ്സി ജോയി, സാബു അഗസ്റ്റിൻ,  സെക്രട്ടി ശ്രീകുമാർ. എസ്. കൈമൾ, അനിയൻ തലയാറ്റുംപിള്ളി, ടോം സി. ആന്റണി, എ. എസ് ചന്ദ്രമോഹനൻ, കൃഷി ഓഫീസർ ഡെന്നീസ്, എച്ച്. ഐ ആനീഷ് ടോം,  അസിസ്റ്റന്റ് സെക്രട്ടറി ശ്രീകുമാർ വി കെ, വി. ഇ. ഒ മാരായ ബിനീഷ് ബി, ദിവ്യ ദാസൻ, ജിബിൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post