കേരള സർക്കാരിൻറെ നൂറു ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി നീരുറവ് പദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി മണ്ണയ്ക്കനാട് - വളകുഴി തോടിന് ശാപമോക്ഷം. മഴക്കാലമായാൽ മണ്ണും മാലിന്യങ്ങളും അടിഞ്ഞ് തോട്ടിലെ വെള്ളമൊഴുക്ക് തടസ്സപ്പെടുകയും റോഡിലേക്ക് വെള്ളം കയറി ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യവുമാണ് ഉണ്ടായിരുന്നത്. ഈ പ്രദേശത്തെ കൃഷി വെള്ളപ്പൊക്കം മൂലം നശിക്കുകയും ചെയ്തിരുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ തോടിൻ്റെ ആഴം കൂട്ടി സ്വാഭാവിക വെള്ളമൊഴുക്ക് സാധ്യമാക്കുവാൻ കഴിഞ്ഞു.
നീരുറവ് പദ്ധതിയുടെ ഭാഗമായി മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിലെ നീർച്ചാലുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബെൽജി ഇമ്മാനുവൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമ്മല ദിവാകരൻ അദ്ധ്യക്ഷയായിരുന്നു. സ്ഥിരം സമിതി അധ്യക്ഷരായ തുളസീദാസ്, ഉഷാ രാജു, ജോസഫ് ജോസഫ്, മെമ്പർമാരായ ജാൻസി ടോജോ, സന്തോഷ് കുമാർ എം. എൻ, പ്രസീദ സജീവ്, ലിസ്സി ജോർജ്, സലിമോൾ ബെന്നി, ബെന്നറ്റ് പി മാത്യു, ലിസ്സി ജോയി, സാബു അഗസ്റ്റ്യൻ, സെക്രട്ടറി ശ്രീ. ശ്രീകുമാർ എസ് കൈമൾ, വി. ഇ. ഒ. മാരായ ബിനീഷ് ബി., ദിവ്യാ ദാസൻ, അസിസ്റ്റൻറ് എൻജിനീയർ ജിറ്റോ ജോസ്, ഓവർസീയർ അനന്ദു സുരേന്ദ്രൻ, അക്കൗണ്ടൻറ് മാരായ സിന്ധു കെ. ജി, പ്രിയാമോൾ സി. എൻ തുടങ്ങിയവർ പ്രസംഗിച്ചു.