സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി കോട്ടയം ജില്ലയിൽ പൂർത്തീകരിച്ച ലൈഫ് ഭവനങ്ങളുടെ പ്രഖ്യാപനവും താക്കോൽ ദാനവും മരങ്ങാട്ടപിള്ളി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്നു. കോട്ടയം ജില്ലയിൽ 615 വീടുകളാണ് 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി പൂർത്തിയായിട്ടുള്ളത്. ഇക്കാലയളവിൽ 3948 വീടുകളുടെ എഗ്രിമെന്റും പൂർത്തിയായിട്ടുണ്ട്. 2023-24 സാമ്പത്തിക വർഷം 6500 വീടുകളുടെ പൂർത്തീകരണമാണ് ലൈഫ് മിഷൻ ജില്ലയിൽ ലക്ഷ്യമിടുന്നത്. യോഗത്തിന്റെ ഉദ്ഘാടനവും വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും ബഹു. കോട്ടയം എം.പി. ശ്രീ.തോമസ് ചാഴിക്കാടൻ നിർവ്വഹിച്ചു. വീടുകളുടെ താക്കോൽ ദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു. നിർവ്വഹിച്ചു. ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഷറഫ് പി.ഹംസ റിപ്പോർട്ട് അവതരിപ്പിച്ചു. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ബെൽജി ഇമ്മാനുവൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എൽ.എസ്.ജി.ഡി. ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ജോൺസൺ പുളിക്കീൽ, ജില്ലാ പഞ്ചായത്ത് മെമ്പർ പി.എം. മാത്യു, മരങ്ങാട്ടുപിള്ളി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ എം.എം തോമസ്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. പി.എൻ രാമചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി നിർമ്മല ദിവാകരൻ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. തുളസീദാസ് , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ഉഷ രാജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ജോസഫ് ജോസഫ് , പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി. ജാൻസി ടോജോ, ശ്രീ. സന്തോഷ്കുമാർ എം.എൻ, ശ്രീ. സിറിയക് മാത്യു, ശ്രീമതി. പ്രസീദ സജീവ് , ശ്രീമതി. ലിസ്സി ജോർജ്ജ് , ശ്രീമതി. സലിമോൾ ബെന്നി, ശ്രീ. ബെനറ്റ് പി മാത്യു, ശ്രീമതി. ലിസ്സി ജോയി, ശ്രീ. സാബു അഗസ്റ്റിൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. ശ്രീകുമാർ എസ് കൈമൾ കൃതജ്ഞത അർപ്പിച്ചു.