വനിതകൾ സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹമായി മാറണമെന്ന് ഉഴവൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്ബ് പറഞ്ഞു. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. സിന്ധുമോൾ. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമ്മല ദിവാകൻ അദ്ധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ, സ്ഥിരംസമിതി അംഗങ്ങളായ തുളസീദാസ്, ഉഷ രാജു, ജോസഫ് ജോസഫ്, മെമ്പർമാരായ സിറിയക് മാത്യു, പ്രസീദ സജീവ്, ലിസ്സി ജോർജ്ജ്, സലിമോൾ ബെന്നി, ലിസ്സി ജോയി, സാബു തെങ്ങുംപള്ളിൽ, സി.ഡി.എസ് ചെയർപേഴ്സൺ ഉഷ ഹരിദാസ്, കമ്മ്യൂണിറ്റി കൗൺസിലർ ലതിക ദേവി തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിൽ ക്യാൻസർ കെയർ എന്ന വിഷയത്തെപ്പറ്റി കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സോണിയ, ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ഹെൽത്ത് ഇൻസ്പെക്ടർ ആനീഷ് ടോം എന്നിവർ ക്ലാസ് എടുത്തു. തുടർന്ന് വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.