ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾ വിത്തുപാകി മുളയെടുത്ത കതിരുകൾ ഉത്സാഹത്തോടെ കൊയ്തെടുത്തു. ഗ്രാമപഞ്ചായത്തു പ്രസിഡൻ്റ് ബെൽജി എമ്മാനുവലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തോമസ് ചാഴികാടൻ എം. പി. കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജോൺസൺ ജോസഫ് പുളിക്കീൽ ജില്ലാ പഞ്ചായത്ത് മെമ്പർ പി. എം. മാത്യു സഹകരണ ബാങ്ക് പ്രസിഡൻ്റ് എം. എം. തോമസ് വൈസ് പ്രസിഡൻ്റ് നിർമ്മല ദിവാകരൻ, സ്ഥിരം സമിതി അംഗങ്ങളായ തുളസിദാസ്, ഉഷാ രാജു, ജോസഫ് ജോസഫ്, മെമ്പർമാരായ ജാൻസി ടോജോ, സന്തോഷ് കുമാർ എം. എൻ, സിറിയക് മാത്യു, പ്രസീദാ സജീവ്, ലിസി ജോർജ്, സലിമോൾ ബെന്നി, ബെനറ്റ് പി. മാത്യു, ലിസി ജോയി, സാബു തെങ്ങുംപള്ളിൽ, സെക്രട്ടറി ശ്രീകുമാർ എസ്സ്. കൈമൾ, കൃഷി ഓഫീസർ ഡെന്നീസ് ജോർജ്, കൃഷി അസിസ്റ്റൻ്റ് മായ. കെ. ജി, ജോയി ഇളമ്പക്കോടം തുടങ്ങിയവർ പ്രസംഗിച്ചു.