ജനകീയമുഖം ദർശിക്കുന്ന ഭരണമാണ് മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് - അഡ്വ. മോൻസ് ജോസഫ്. സംസ്ഥാനത്തെ മൂന്നാമത്തെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയും ഇന്റഗ്രേറ്റെഡ് ലോക്കൽ മാനേജ്മെന്റ് സിസ്റ്റം സംസ്ഥാനത്തെ ഒന്നാമത്തെ പഞ്ചായത്തിനുള്ള അംഗീകാരവും നേടിയ മരങ്ങാട്ടുപിള്ളി പഞ്ചായത്ത് ഭരണസമിതിക്കും ഉദ്യോഗസ്ഥർക്കും നൽകിയ അനോമോദനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഡ്വ. മോൻസ് ജോസഫ്. ഉഴവൂർ ബ്ലോക്ക് പ്രസിഡന്റ് ജോൺസൺ ജോസഫ് പുളിക്കീൽ, ജില്ലാ പഞ്ചായത്ത് മെമ്പർ പി.എം മാത്യു, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്ബ്, സഹകരണ ബാങ്ക് പ്രസിഡന്റ് എം.എം തോമസ്, ബ്ലോക്ക് മെമ്പർ പി.എം രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് നിർമ്മല ദിവാകരൻ, സ്ഥിരംസമിതി അംഗങ്ങളായ തുളസീദാസ്, ഉഷ രാജു, ജോസഫ് ജോസഫ്, മെമ്പർമാരായ ജാൻസി ടോജോ, സന്തോഷ്കുമാർ എം.എൻ, സിറിയക് മാത്യു, പ്രസീദ സജീവ്, ലിസ്സി ജോർജ്ജ്, സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, ലിസ്സി ജോർജ്ജ്, സാബു തെങ്ങുംപള്ളിൽ, സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ, വിവിധ രാഷ്ട്രീയ കക്ഷി അംഗങ്ങളായ ജിജോ കുടിയിരുപ്പിൽ, എ.എസ് ചന്ദ്രമോഹനൻ, സജിമോൾ സി.റ്റി, കെ.വി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും മൊമെന്റോ നൽകി ആദരിച്ചു.