സ്വരാജ് ട്രോഫി. സംസ്ഥാനത്ത് മൂന്നാം സ്ഥാനം മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്



മികച്ച പഞ്ചായത്തുകൾക്കുള്ള സ്വരാജ് ട്രോഫി പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മരങ്ങാട്ടുപിള്ളയ്ക്ക് മികച്ച നേട്ടം. സംസ്ഥാനത്തെ ഏറ്റവും മികച്ച മൂന്നാമത്തെ പഞ്ചായത്തായി മരങ്ങാട്ടുപിള്ളി തെരഞ്ഞെടുക്കപ്പെട്ടു. മുളന്തുരുത്തി, പാപ്പിനിശ്ശേരി പഞ്ചായത്തുകൾ ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് അർഹരായി. ജില്ലാതലത്തിൽ തിരുവാർപ്പ്, എലിക്കുളം പഞ്ചായത്തുകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

സേവന പ്രദാനത്തിലെ കാര്യക്ഷമതയ്ക്കും ഇ – ഗവേണൻസിനുമുള്ള സംസ്ഥാനത്തെ ഏറ്റവും മികച്ച പഞ്ചായത്തായി മരങ്ങാട്ടുപിള്ളി പ്രഖ്യാപിക്കപ്പെട്ടത് ഏതാനും ദിവസങ്ങൾക്കു മുമ്പാണ്. ഇരട്ട നേട്ടത്തിൽ ഗ്രാമപഞ്ചായത്ത് അത്യന്തം സന്തോഷത്തിലാണ്. ജനപ്രതിനിധികളും ജീവനക്കാരും ഒരേ മനസ്സോടെ പ്രവർത്തിക്കുന്നതാണ് മരങ്ങാട്ടുപിള്ളിയുടെ വിജയ രഹസ്യം.


സ്വരാജ് ട്രോഫി 2021 – 22 – ശ്രദ്ധേയമായ പ്രവർത്തനങ്ങൾ


  • പദ്ധതി വിഹിതം 100% ചെലവഴിച്ചു.
  • നികുതി പിരിവ് 100%.
  • ILGMS സോഫ്റ്റ്‌വെയർ ആദ്യഘട്ടത്തിൽ നടപ്പിലാക്കിയ പഞ്ചായത്ത്.
  • ILGMS ന്റെ അടിസ്ഥാനത്തിൽ ഈ - ഗവേണൻസിന് സംസ്ഥാനത്ത് ഒന്നാം സ്ഥാനം
  • ഐ. എസ്. ഒ 9001:2015 സർട്ടിഫിക്കേഷന്‍.
  • യേസ് പോളിസി - അപേക്ഷകൾ നിരസിക്കുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കി. ജീവനക്കാരുടെ അഭാവംമൂലം പൗരന് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനായി ഇതര ജീവനക്കാർ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുക.
  • വിഭവസമാഹരണത്തിൽ CSR ഫണ്ട് അടക്കമുള്ള നൂതന ഇടപെടലുകൾ.
  • കാർഷിക മേഖലയിൽ നിരവധി ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ.
  • പൗൾട്രി വികസന കോപ്പറേഷന്റെ സഹകരണത്തോടെ കെപ്കോ ആശ്രയ പദ്ധതി വഴി 905 വനിതകൾക്ക് 10 മുട്ടക്കോഴികളെ വീതം വിതരണം - പ്രാദേശിക സാമ്പത്തിക വികസനവും സ്ത്രീ ശാക്തീകരണവും.
  •  ക്ഷീരപഥം പദ്ധതി വഴി കാലിവളർത്തൽ, സ്ത്രീ ശാക്തീകരണം.
  • ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ തരിശുനില കൃഷി, നെൽകൃഷി, ഫ്ലോറി കൾച്ചർ.
  •  ജനകീയ പങ്കാളിത്തത്തോടെ ജല സ്രോതസ്സുകളുടെ പുനരുദ്ധാരണം.
  • ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്പോർട്ട്സ് പ്രമോഷൻ.
  • മൃതസഞ്ജീവനി (അവയവദാന പദ്ധതി) ക്ക് വ്യാപക പ്രചാരണം, സമ്മതപത്ര ശേഖരണം.
  • ജൈവമാലിന്യ സംസ്കരണത്തിന് തുമ്പൂർമൂഴി സംവിധാനങ്ങൾ, ബയോ ഡൈജസ്റ്റർ സംവിധാനങ്ങൾ – അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്യുന്നവർക്കെതിരെ, നിയമ നടപടികൾ.
  • ഭിന്നശേഷി സൗഹൃദ പഞ്ചായത്ത്.
  • വയോജന സൗഹൃദ പഞ്ചായത്ത്.
  • ഒറ്റത്തവണ ഉപയോഗ (SOP) പ്ലാസ്റ്റിക്ക് നിയന്ത്രണത്തിനായി PCB ഓൺലൈൻ പോർട്ടൽ മുഖേനയുള്ള നടപടികൾക്ക് ജില്ലയിലെ രണ്ടാം സ്ഥാനം.

ആസൂത്രണത്തിലെ സൂക്ഷ്മതയും നിർവഹണത്തിലെ കാര്യക്ഷമതയും സമന്വയിപ്പിച്ചുകൊണ്ട് പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയതിലൂടെയാണ് ഗ്രാമപഞ്ചായത്തിന് സംസ്ഥാന തലത്തിൽ മികച്ച നേട്ടം കൈവരിക്കാനായത്. ഇ- ഗവേർണൻസിലും സംസ്ഥാനതലത്തിൽ ഒന്നാമത് എത്താനായത് ഏറെ അഭിമാനമുളവാക്കുന്നു. ഭരണസമിതിയുടെ നേതൃത്വപാടവവും, ജീവനക്കാരുടെ ഏറ്റവും ഉദാത്തമായ പ്രതിബദ്ധതയും, ഘടക സ്ഥാപനങ്ങളുടെ കാര്യക്ഷമമായ സേവനങ്ങളും, പൗര സമൂഹത്തിൻറെ പൂർണ പിന്തുണയും വിജയങ്ങൾക്ക് അടിസ്ഥാനമായി. എല്ലാ അർത്ഥത്തിലും ടീം വർക്കിന്റെ യഥാർത്ഥ വിജയം.
ശ്രീകുമാർ. എസ്. കൈമൾ
സെക്രട്ടറി
2021-2022 വർഷം സംസ്ഥാനത്തെ ഏറ്റവും മികച്ച മൂന്നാമത്തെ പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ അഭിമാനമുണ്ട്. സർവ്വതല സ്പർശിയായ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ ഇക്കാലയളവിൽ സാധിച്ചു. വികസത്തോടൊപ്പം പൗരസേവനത്തിനും ഗ്രാമപഞ്ചായത്ത് പ്രാമുഖ്യം നൽകിവരുന്നു. ഇ-ഗവേൺസിന്റെ ഭാഗമായി ILGMS സോഫ്റ്റ്‌വെയർ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത് ഇരട്ടി സന്തോഷം പകരുന്നു. എല്ലാ ജീവനക്കാരുടെയും ആത്മാർത്ഥമായ പ്രവർത്തനങ്ങളും ഭരണസമിതിയുടെ ഒരുമയോടെയുള്ള പ്രവർത്തനങ്ങളും നേട്ടങ്ങളിൽ നിർണായകമായി.

ബെൽജി ഇമ്മാനുവൽ
പ്രസിഡണ്ട്

Previous Post Next Post