അടുക്കളത്തോട്ട മത്സരത്തിന് മുന്നോടിയായി പച്ചക്കറിചട്ടികളും തൈകളും വിതരണം ചെയ്തു.


 മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി വനിതാ കർഷകർക്കായി സംഘടിപ്പിക്കുന്ന അടുക്കളത്തോട്ട മത്സരത്തിന് മുന്നോടിയായി പച്ചക്കറി ചട്ടികളും തൈകളും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നിർമ്മലാ ദിവാകരന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ബെൽജി എമ്മാനുവൽ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അംഗങ്ങളായ തുളസീദാസ്, ഉഷാരാജു, ജോസഫ് ജോസഫ് എ. ഡി.എ. സിന്ധു. കെ. ജോസ് മെമ്പർമാരായ ജാൻസി റ്റോജോ, സന്തോഷ് കുമാർ എം എൻ, സിറിയക്ക് മാത്യു, പ്രസീദ സജീവ്, ലിസി ജോർജ്, സലിമോൾ ബെന്നി, ബെനറ്റ്. പി. മാത്യു, ലിസി ജോയി, സാബു അഗസ്റ്റ്യൻ, സെക്രട്ടറി ശ്രീകുമാർ. എസ്. കൈമൾ, കൃഷി ഓഫീസർ ഡെന്നീസ് ജോർജ് കൃഷി അസിസ്റ്റൻറ് മായാ കെ. ജി തുടങ്ങിയവർ പ്രസംഗിച്ചു.


Previous Post Next Post