ഏറ്റവും സ്മാർട്ടായി മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്



    ഇ-ഗവേണൻസ് വഴി സേവനങ്ങൾ നൽകുന്നതിൽ കേരളത്തിലെ ഏറ്റവും മികച്ച പഞ്ചായത്തായി മരങ്ങാട്ടുപിള്ളി. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഭരണ നിർവ്വഹണത്തിനും പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ സമയബന്ധിതമായും കൂടുതൽ കാര്യക്ഷമതയോടെയും സുതാര്യതയോടെയും ലഭ്യമാക്കുന്നതിന് വിവര വിനിമയ സാങ്കേതിക വിദ്യയിലെ ആധുനിക സങ്കേതങ്ങൾ ഉൾക്കൊള്ളിച്ച് വികസിപ്പിച്ച സോഫ്ട്‍വെയർ സംവിധാനമായ ഇന്റഗ്രേറ്റെഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം (ILGMS) വഴി സേവനങ്ങൾ പ്രദാനം ചെയ്യുന്നതിന്റെ മികവ് വിലയിരുത്തി സംസ്ഥാനത്തെ 941 പഞ്ചായത്തുകളിൽ നിന്നും ഒന്നാമതായി മരങ്ങാട്ടുപിള്ളി തിരഞ്ഞെടുക്കപ്പെട്ടു. ഗ്രാമപഞ്ചായത്തുകളിൽ നിന്നും നൽകിവരുന്ന ഇരുന്നൂറോളം സേവനങ്ങൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കുന്നതിനും ഓൺലൈൻ ആയി ഫീസ് അടവാക്കുന്നതിനും വിവിധ തലത്തിൽ തീർപ്പ് കൽപ്പിക്കുന്നതിനും ILGMS വഴി സാധിക്കുന്നു.

സിറ്റിസൺ സർവ്വീസ് പോർട്ടലിലൂടെ (citizen.lsgkerala.gov.in) ലഭിക്കുന്ന അപേക്ഷകൾ ILGMS മുഖേന കൈകാര്യം ചെയ്ത് സമയബന്ധിതമായും കൃത്യമായും സേവനം നൽകുന്നു. പൊതുജനങ്ങൾക്ക് പഞ്ചായത്തിൽ വരാതെ തന്നെ സേവനങ്ങൾ വിരൽതുമ്പിലൂടെ ലഭ്യമാകുന്നു. 


പൊതുജനങ്ങൾക്കുള്ള സേവന പ്രദാനത്തിന് മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് എന്നും ഏറെ പ്രാധാന്യം നൽകുന്നു. ഭരണസമിതിയും ജീവനക്കാരും ഒത്തൊരുമയോടെയും തികഞ്ഞ ആത്മാർത്ഥതയോടെയും പ്രവർത്തിച്ചതിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായത്. ഗ്രാമപഞ്ചായത്തിലെ എല്ലാ ജനങ്ങൾക്കുമായി ഈ നേട്ടം സമർപ്പിക്കുന്നു.

 - ബെൽജി ഇമ്മാനുവൽ, പ്രസിഡന്റ്


ഇ ഗവേണൻസിലൂടെ ഗുഡ് ഗവേണൻസ് എന്ന ആശയം മുൻനിർത്തി പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തി നൂതന സാങ്കേതിക വിദ്യകൾ പരമാവധി പ്രയോജനപ്പെടുത്തി സേവനങ്ങൾ വിരൽ തുമ്പിലൂടെ ലഭ്യമാക്കുന്നതിന് പഞ്ചായത്ത് പ്രതിജ്ഞാബദ്ധമാണ്. ഗ്രാമപഞ്ചായത്ത് ഓഫീസുകൾ ഹൈ-ടെക്ക് ആക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ഏറ്റവും മികച്ച പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ അഭിമാനമുണ്ട്.

 - ശ്രീകുമാർ എസ് കൈമൾ, സെക്രട്ടറി



  • സ്മാർട്ടായി മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്. 
  • എല്ലാ ഫയലുകളും ഓൺലൈനിലൂടെ പ്രോസസ് ചെയ്തു.
  • ആർക്കും വീട്ടിലിരുന്ന് അപേക്ഷ സമർപ്പിക്കുവാനും സർട്ടിഫിക്കറ്റുകൾ ലഭിക്കാനും സാധിക്കുന്നു.
  • എല്ലാ സാക്ഷ്യപത്രങ്ങളും ഡിജിറ്റൽ സൈനോടുകൂടി സമയബന്ധിതമായി നൽകുന്നു.
  • അപേക്ഷയുടെ പ്രോസസിങ് വിവരങ്ങൾ തത്സമയം ഓൺലൈനായി കാണാൻ സാധിക്കുന്നു. 6. ഡിജിറ്റൽ പേയ്മെൻ്റ്റ/ UPI സംവിധാനങ്ങൾ വഴി നികുതി / ഫീസ് അടവാക്കുന്നതിന് സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. 7. Email, SMS വഴി അപേക്ഷകളുടെ തുടർ നടപടികളും നികുതി സംബന്ധമായ വിവരങ്ങളും അറിയിക്കുന്നു



 

Previous Post Next Post