ഹോമിയോപ്പതി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നടത്തി


 മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തും ഹോമിയോപ്പതിയും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. തൈറോയ്ഡ്, വന്ധ്യത എന്നീ രോഗങ്ങൾക്ക് ക്യാമ്പിൽ വിദഗ്ധ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് മരുന്നുകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ ജോസഫ് പുളിക്കീൽ, ജില്ലാ പഞ്ചായത്ത് മെമ്പർ പി.എം മാത്യു, സഹകരണ ബാങ്ക് പ്രസിഡന്റ് എം.എം തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമ്മല ദിവാകരൻ, സ്ഥിരംസമിതി അംഗങ്ങളായ തുളസീദാസ്, ജോസഫ് ജോസഫ്, ഉഷ രാജു, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സുകുമാരി എ.റ്റി, മെമ്പർമാരായ ജാൻസി ടോജോ, സന്തോഷ്കുമാർ എം.എൻ, സിറിയക് മാത്യു, പ്രസീദ സജീവ്, ലിസ്സി ജോർജ്ജ്, സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, ലിസ്സി ജോയി, സാബു തെങ്ങുംപള്ളിൽ, പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ, ഡോ ചിന്തു തോമസ്, ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് ടോം തുടങ്ങിയവർ പ്രസംഗിച്ചു.


Previous Post Next Post