മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സമഗ്ര നീർത്തട വികസന പദ്ധതിയുടെ ഭാഗമായുള്ള നീർത്തട നടത്തം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വൈസ് പ്രസിഡണ്ട് നിർമല ദിവാകരൻ, സ്ഥിരംസമിതി അംഗങ്ങളായ ജോസഫ് ജോസഫ്, ഉഷരാജു, മെമ്പർമാരായ സന്തോഷ് കുമാർ എം എൻ, സലിമോൾ തോട്ടപ്പനാൽ, സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ, തൊഴിലുറപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.