കുടുംബശ്രീയുടെ നേതൃത്വത്തിൽ രജത ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിച്ചു


 മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് . വിവിധ കലാമത്സരങ്ങൾ, സാസ്കാരിക റാലി, പൊതുസമ്മേളനം എന്നിവ സംഘടിപ്പിച്ചു. കുറിച്ചിത്താനം വടക്കേ കവലയിൽ നിന്നും എസ്.സി കമ്മ്യൂണിറ്റി ഹാൾ വരെയുള്ള റാലി അഡ്വ. മോൻസ് ജോസഫ് എം.എൽ.എ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നി‍ർമ്മല ജിമ്മി റാലിക്ക് ആശംസകൾ അറിയിച്ചു. എസ്.സി കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന പൊതുസമ്മേളനം ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ഉഷ ഹരിദാസ് സ്വാഗതം ആശംസിച്ചു. മെമ്പ‍ർ സെക്രട്ടറി ശ്രീകുമാർ വി.കെ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.എം മാത്യു മുൻ സി.‍ഡി.എസ് ചെയർപേഴ്സൺമാരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ രാമചന്ദ്രൻ  മികച്ച സംരഭകത്വ ഗ്രൂപ്പിനെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.എം മാത്യു, ഉഴവൂർ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജോൺസൺ പുളിക്കീൽ,  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ, വൈസ് പ്രസിഡന്റ് നിർമ്മല ദിവാകരൻ, സ്ഥിരംസമിതി അംഗങ്ങളായ തുളസീദാസ്, ജോസഫ് ജോസഫ്, ഉഷരാജു, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അഭിലാഷ് ദിവാകർ, മെമ്പർമാരായ ജാൻസി ടോജോ, സന്തോഷ്കുമാർ എം.എൻ, സിറിയക് മാത്യു, പ്രസീദ സജീവ്, ലിസ്സി ജോർജ്ജ്, സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, ലിസ്സി ജോയി, സാബു അഗസ്റ്റിൻ, കുടുംബശ്രീ എ.ഡി.എം.സി അരുൺ പ്രഭാകർ, പ്രകാശ്, ജില്ലാ പ്രോഗ്രാം മാനേജർ പ്രശാന്ത് ശിവൻ, ജില്ലാ പ്രോഗ്രാം മാനേജർ എം.ഇ ഉഷാദേവി എന്നിവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ സമ്മാനദാനം നിർവ്വഹിച്ചു. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ബിൻസി ബിനീഷ് കൃതജ്ഞത രേഖപ്പെടുത്തി. രജതജൂബിലിയുടെ ആഘോഷവേളയിൽ സി.ഡി.എസ് അംഗങ്ങൾ 25 ദീപം തെളിയിച്ചു. 



Previous Post Next Post