വല നിറയെ ഗോൾ മനം നിറയെ ആവേശം


    ലോകകപ്പിന്റെ ആവേശത്തുടിപ്പിൽ മരങ്ങാട്ടുപിള്ളി. അങ്ങ് ഖത്തറിൽ നവംബർ 20 ന് പന്തുരുളുമ്പോൾ വല നിറയെ ഗോളുകൾ വിരിയിച്ചുകൊണ്ട് മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് ലോകകപ്പിനെ വരവേൽക്കാനൊരുങ്ങി. ‘ഫ്രം ഖത്തർ ടു മരങ്ങാട്ടുപിള്ളി’ എന്ന് പേരിട്ടുകൊണ്ട് ഗ്രാമപഞ്ചായത്ത് നടത്തുന്ന ക്യാമ്പയിൻ ഇതിനോടകം തന്നെ ശ്രദ്ധ ആകർഷിച്ചുകഴിഞ്ഞു. ഇതിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി പെനാൽട്ടി ഷൂട്ടൗട്ട് മത്സരം മരങ്ങാട്ടുപിള്ളി സെന്റ് തോമസ് സ്കൂൾ ഗ്രൗണ്ടിൽ വച്ച് സംഘടിപ്പിച്ചു. നൂറോളം വിദ്യാ‍ർത്ഥികൾ പങ്കെടുത്ത മത്സരം ദ്രോണാചാര്യ അവാർഡ് ജേതാവ് പ്രോഫ. സണ്ണി തോമസ് കിക്ക് ഓഫ് ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ, വൈസ് പ്രസിഡന്റ് നി‍ർമ്മല ദിവാകരൻ, മെമ്പർ സാബു അഗസ്റ്റിൻ, മുൻ വൈസ് പ്രസിഡന്റ് അലക്സ് കെ.കെ, സെക്രട്ടറി ശ്രീകുമാ‍ർ എസ് കൈമൾ, അസി.സെക്രട്ടറി ശ്രീകുമാർ വി.കെ, അക്കൗണ്ടന്റ് ജയകുമാർ കെ.പി, ജീവനക്കാരായ പ്രതീഷ്മോൻ ജോയി, വിനോദ് കെ, ആനന്ദ് എം, പ്രേരക് മാത്യു കെ.ഡി  എന്നിവർ നേതൃത്വം നൽകി.

ക്യാമ്പയിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടത്തിയ ഫുട്ബോൾ പ്രശ്നോത്തരി അത്യന്തം ശ്രദ്ധേയമായിരുന്നു.



Previous Post Next Post