യുവജനങ്ങൾ നെഞ്ചിലേറ്റിയ കേരളോത്സവത്തിന് തുടക്കമായി.


 മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റയും യുവജനക്ഷേമ ബോർഡിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന കേരളോത്സവം 2022 ന് ആവേശകരമായ തുടക്കം. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമ്മല ദിവാകരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അംഗങ്ങളായ ജോസഫ് ജോസഫ്, ഉഷാ രാജു, മെമ്പർമാരായ സന്തോഷ് കുമാർ എം എൻ, സിറിയക്ക് മാത്യു, ബെന്നറ്റ് പി മാത്യു, ലിസി ജോയി, സാബു അഗസ്റ്റിൻ, തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ വേദികളിലായി കലാകായിക മത്സരങ്ങൾ നടത്തപ്പെടും.

Previous Post Next Post