ലഹരി എന്ന മഹാ വിപത്തിനെതിരെ മനുഷ്യച്ചങ്ങല തീർത്ത് ഗ്രാമപഞ്ചായത്തും സെൻറ് തോമസ് ഹൈസ്കൂളും. പഞ്ചായത്ത് പ്രസിഡൻറ് ബെൽജി എമ്മാനുവൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് നിർമ്മല ദിവാകരൻ സഹകരണ ബാങ്ക് പ്രസിഡൻറ് എം എം തോമസ് ബ്ലോക്ക് മെമ്പർ ജോൺസൺ പുളിക്കീൽ മെമ്പർമാരായ ഉഷ രാജു, പ്രസീദ സജീവ്, ലിസി ജോർജ്, സലിമോൾ ബെന്നി, ഹെഡ്മാസ്റ്റർ സണ്ണി സി എ, പി. ടി. എ പ്രസിഡൻറ് ഷാജി കൊല്ലിത്തടം, വ്യാപാരി വ്യവസായി പ്രസിഡൻറ് എം ടി ജോസഫ്, സ്നേഹധാര സൊസൈറ്റി പ്രസിഡന്റ് ജോയ് പുറത്തേട്ട്, മാതൃവേദി, കുടുംബശ്രീ അംഗങ്ങൾ സെന്റ് തോമസ് ഹൈസ്കൂളിലെ അഞ്ഞൂറോളം വിദ്യാർത്ഥികളും ചങ്ങലയിൽ കണ്ണികളായി. പരിപാടിയോടനുബന്ധിച്ച് വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ഉണ്ടായിരുന്നു.