ഉഴുതുമറിഞ്ഞ ചേറിൽ വിത്ത് വിതച്ച് ജനപ്രതിനിധികൾ - ഇത് ഒരുമയുടെ പര്യായം


 

 മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ആണ്ടൂർ അമ്പലം പാടത്ത് ഒന്നര ഏക്കർ തരിശായി കിടന്ന സ്ഥലത്ത് നിലമൊരുക്കി നെൽവിത്തുകൾ വിതച്ചു. ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായാണ് ജനപ്രതിനിധികളുടെ ഈ ഉദ്യമം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവലിന്റെ അദ്ധ്യക്ഷതയിൽ പാടശേഖരത്ത് കൂടിയ യോഗത്തിൽ വിത ഉത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.എം മാത്യു, ബ്ലോക്ക് സ്ഥിരം സമിതി അംഗം ജോൺസൺ പുളിക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമ്മല ദിവാകരൻ, സ്ഥിരംസമിതി അംഗങ്ങളായ ജോസഫ് ജോസഫ്, ഉഷ രാജു, മെമ്പർമാരായ സിറിയക് മാത്യു, പ്രസീദ സജീവ്, ലിസ്സി ജോർജ്ജ്, സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, ലിസി ജോയി, സാബു അഗസ്റ്റിൻ, പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ, കൃഷി ഓഫീസർ ഡെന്നീസ് ജോർജ്ജ്, പാടശേഖര സമിതി പ്രസിഡന്റ് ജോയി ഇളമ്പങ്കോടം തുടങ്ങിയവർ പ്രസംഗിച്ചു.


Previous Post Next Post