അതീവ ദരിദ്രർക്കായി മൊബൈൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


 അതിദാരിദ്ര്യനിർമാർജനത്തിന്റെ ഭാഗമായി നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ ഗുണഭോക്താക്കളുടെ ഭവനങ്ങൾ വിദഗ്ധ ചികിത്സാ സമ്പ്രദായങ്ങളിൽ നിന്നുമുള്ള ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ ടീം സന്ദർശിച്ചു. ഗുണഭോക്തൃ കുടുംബാംഗങ്ങളുടെ ആരോഗ്യ വിവരങ്ങൾ നേരിട്ടെത്തി മനസ്സിലാക്കുകയും രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ പരിശോധനകൾ നടത്തുകയും ചെയ്തു. ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉപദേശങ്ങൾ നൽകുകയും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പാടാക്കുകയും ചെയ്തു. കുടുംബങ്ങളെ പാലിയേറ്റീവ് കെയർ പദ്ധതിയിലുൾപ്പെടുത്തി മരുന്നുകൾ ലഭ്യമാക്കുന്നതിന് തീരുമാനമായി. മെഡിക്കൽ ടീമിൽ ഡോക്ടർ സാം സാവിയോ, ഡോക്ടർ സുജ സെബാസ്റ്റ്യൻ, ഡോക്ടർ സുജമോൾ കെ. എ, ഡോക്ടർ ചിന്തു തോമസ്, ജെ എച്ച് ഐ സജീ, പാലിയേറ്റീവ് കെയർ നഴ്സ് ആശ എന്നിവർ അംഗങ്ങളായിരുന്നു. മെഡിക്കൽ ടീമിനൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. ബെൽജി ഇമ്മാനുവൽ, വൈസ് പ്രസിഡൻറ് ശ്രീമതി. നിർമ്മല ദിവാകരൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ജോസഫ് ജോസഫ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ഉഷാ രാജു, മെമ്പർമാരായ ജാൻസി ടോജോ, സിറിയക് മാത്യു, ലിസി ജോർജ്, സലിമോൾ ബെന്നി, ബെന്നറ്റ് പി മാത്യു, സെക്രട്ടറി ശ്രീ. ശ്രീകുമാർ എസ് കൈമൾ, വി. ഇ. ഒ മാരായ ബിനീഷ്, വിമൽ കുമാർ എന്നിവർ ഭവന സന്ദർശനത്തിന് നേതൃത്വം നൽകി.



Previous Post Next Post