മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് നിർമ്മിച്ച മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമ്മല ദിവാകരൻ ഗാന്ധിജയന്തി ദിനത്തിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജോസഫ് ജോസഫ് അദ്ധ്യക്ഷനായിരുന്നു. സ്ഥിരം സമിതി അംഗങ്ങളായ തുളസീദാസ്, ഉഷാ രാജു, മെമ്പർമാരായ ജാൻസി ടോജോ, സന്തോഷ്കുമാർ എം.എൻ, സിറിയക് മാത്യു, പ്രസീദ സജീവ്, ലിസ്സി ജോർജ്ജ്, സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, ലിസ്സി ജോയി, സാബു അഗസ്റ്റിൻ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരായ ബിനീഷ് ബി, വിമൽകുമാർ വി.വി തുടങ്ങിയവർ പ്രസംഗിച്ചു. ഗാന്ധി ജയന്തി ദിനത്തിൽ മാലിന്യ നിർമ്മാർജ്ജന ശുചിത്വ പ്രതിജ്ഞ എടുത്തു.