മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന് അംഗീകാരം

 


 ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേൺ മാനേജ്മെന്റ് സിസ്റ്റം (ഐ. എൽ. ജി. എം. എസ്) പോർട്ടൽ വഴി ഗ്രാമപഞ്ചായത്തിലെ ഫയൽ തീർപ്പാക്കിയതിന് മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന് കോട്ടയം ജില്ലയിലെ ഒന്നാമത്തെ പഞ്ചായത്തിനുള്ള അംഗീകാരം നേടി. നടപടിക്രമങ്ങൾ കൃത്യതയോടെ നടത്തുന്നതിനും പൊതുജനങ്ങൾക്ക് സേവനം ലഭ്യമാക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനും മികച്ച പ്രവർത്തനം നടത്തിയതിനും ആണ് ഈ അംഗീകാരം നേടാനായത്. നിശ്ചിത കാലയളവിൽ ലഭിച്ച ഫയലുകളിൽ സമയബന്ധിതമായും നടപടിക്രമങ്ങൾ പൂർണമായി പാലിച്ചും ഡിജിറ്റൽ ഒപ്പ് രേഖപ്പെടുത്തി സേവനങ്ങൾ നൽകിവരുന്നു. രണ്ടായിരത്തിലധികം ഫയലുകൾ കൈകാര്യം ചെയ്ത പഞ്ചായത്തുകൾക്ക് അവരുടെ സ്റ്റാഫ് പാറ്റേൺ അടിസ്ഥാനപ്പെടുത്തി ഗ്രേഡ് മാർക്ക് നൽകുന്നു. 2022 ഓഗസ്റ്റ് ഒന്നു മുതൽ സെപ്റ്റംബർ 30 വരെയുള്ള രണ്ടു മാസക്കാലയളവിൽ ലഭിച്ച ഫയലുകളാണ് പരിഗണിച്ചത് ഈ അംഗീകാരം കരസ്ഥമാക്കുന്നതിന് പ്രയത്നിച്ച ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ എസ് കൈമളിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെ അഭിനന്ദിക്കാൻ കൂടിയ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടർ ബിനു ജോൺ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിർമ്മല ദിവാകരൻ, സ്ഥിരം സമിതി അംഗങ്ങളായ തുളസിദാസ്, ജോസഫ് ജോസഫ്, ഉഷ രാജു, മെമ്പർമാരായ ജാൻസി ടോജോ, സന്തോഷ് കുമാർ എം എൻ,  സിറിയക്ക് മാത്യു, പ്രസീദ സജീവ്, ലിസി ജോർജ്, സലിമോൾ ബെന്നി, ബെന്നറ്റ് പി മാത്യു, ലിസി ജോയി, സാബു അഗസ്റ്റിൻ, അസിസ്റ്റൻറ് സെക്രട്ടറി ശ്രീകുമാർ വി കെ തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിൽ ഐ. എൽ. ജി. എം. എസ് സംസ്ഥാന ട്രെയിനർ പ്രതീഷ്മോൻ ജോയിയെ ആദരിച്ചു.

 



Previous Post Next Post