മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്രം മരങ്ങാട്ടുപിള്ളിയുടെയും ആഭിമുഖ്യത്തിൽ വയോജന സംഗമവും മുതിർന്ന പൗരന്മാരെ ആദരിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമ്മല ദിവാകരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുതിർന്നവരെ ഉഴവൂർ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ ജോൺസൺ ജോസഫ് പുളിക്കയിൽ ആദരിച്ചു. ബ്ലോക്ക് മെമ്പർ പി. എൻ രാമചന്ദ്രൻ, സ്ഥിരം സമിതി അംഗങ്ങളായ തുളസീദാസ്, ജോസഫ് ജോസഫ്, ഉഷാ രാജു, മെമ്പർമാരായ ജാൻസി ടോജോ, സന്തോഷ് കുമാർ എം എൻ, സിറിയക് മാത്യു, പ്രസീദ സജീവ്, ലിസി ജോർജ്ജ്, സലിമോൾ ബെന്നി, ബെന്നറ്റ് പി മാത്യു, ലിസി ജോയി, സാബു അഗസ്റ്റ്യൻ, പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ സാം സവിയോ, ഹെൽത്ത് ഇൻസ്പെക്ടർ ആനീഷ് ടോം ജീനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രഞ്ജിത്ത്, സുനിൽ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.