നാടൻ ഭക്ഷ്യ വിപണന മേള ശ്രദ്ധേയമായി

 


 മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിലുള്ള നാടൻ ഭക്ഷ്യ വിപണന മേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് നി‍ർമ്മല ദിവാകരൻ സ്ഥിരം സമിതി അദ്ധ്യക്ഷരായ ഉഷ രാജു, തുളസീദാസ്, ജോസഫ് ജോസഫ്, മെമ്പർമാരായ ജാൻസി ടോജോ, സന്തോഷ്കുമാ‍ർ എം.എൻ, സിറിയക് മാത്യു, പ്രസീദ സജീവ്, ലിസ്സി ജോ‍ർജ്ജ്, സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, ലിസി ജോയി, തുളസീദാസ്, സാബു അഗസ്റ്റിൻ, സെക്രട്ടറി ശ്രീകുമാ‍ർ എസ് കൈമൾ, അസി.സെക്രട്ടറി ശ്രീകുമാർ വി.കെ, വി.ഇ.ഒ ബിനീഷ് ബി, വിമൽകുമാർ വി.വി, സി.ഡി.എസ് ചെയ‍ർപേഴ്സൺ ഉഷ ഹരിദാസ്, വൈസ് ചെയർപേഴ്സൺ ബിൻസി ബിനീഷ്, സി.ഡി.എസ് കമ്മറ്റി അംഗങ്ങൾ, കമ്മ്യൂണിറ്റി കൗൺസിലർ ലതിക എന്നിവർ പങ്കെടുത്തു. പനകഞ്ഞി (പനകുറുക്ക്), കപ്പ കാന്താരിമുളക്, തിരുവാതിര പുഴുക്ക്, ചെമ്മീൻ ചമ്മന്തി, അച്ചാ‍റുകൾ, ഉണ്ണിയപ്പം, ഇലയട സംഭാരം തുടങ്ങി രുചികരമായ നാടൻ വിഭവങ്ങൾ പുതിയ തലമുറക്ക് അനുഭവഭേദ്യമായി.

Previous Post Next Post