അതിദാരിദ്ര നിർണ്ണയ പ്രക്രിയയിലൂടെ കണ്ടെത്തിയ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ താമസക്കാരനായ രാധാകൃഷ്ണൻ വടുതലപുത്തൻപുരയ്ക്ക് ഇത് സന്തോഷത്തിന്റെ ദിനം. പ്രാഥമിക അവകാശ രേഖകളായ റേഷൻ കാർഡ്, ആധാർ, ഇലക്ഷൻ തിരിച്ചറിയൽ കാർഡ് എന്നിവ ലഭ്യമായിരുന്നില്ല. സ്വന്തമായി രേഖകൾ ഇല്ലാതിരുന്നതിനാൽ സാമൂഹ്യ സേവനങ്ങൾ രാധാകൃഷ്ണന് ലഭിക്കുന്നതിന് തടസ്സമായിരുന്നു. ഗ്രാമപഞ്ചായത്തിന്റെ സത്വരമായ ഇടപെടിൽ മൂലം രാധാകൃഷ്ണന് റേഷൻ കാർഡ് ലഭ്യമാക്കി താമസ സ്ഥലമായ കുറിച്ചിത്താനത്ത് എത്തി പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ കാർഡ് കൈമാറി. സ്ഥലത്ത് ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് നിർമ്മല ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ തുളസീദാസ്, ജോസഫ് ജോസഫ്, ഉഷാ രാജു, മെമ്പർമാരായ ജാൻസി ടോജോ, സന്തോഷ്കുമാർ എം.എൻ, സിറിയക് മാത്യു, പ്രസീദ സജീവ്, ലിസ്സി ജോർജ്ജ്, സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, ലിസി ജോയി, സാബു അഗസ്റ്റിൻ, സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ, അസിസ്റ്റന്റ് സെക്രട്ടറി ശ്രീകുമാർ വി.കെ, മീനച്ചിൽ റേഷനിംഗ് ഇൻസ്പെക്ടർ സുജിത്ത് വി.ആർ, വി.ഇ.ഒമാരായ വിമൽകുമാർ വി.വി, ബിനീഷ് ബി എന്നിവർ പ്രസംഗിച്ചു.