മരങ്ങാട്ടുപിള്ളിയിൽ പേവിഷ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ക്യാമ്പുകൾക്ക് തുടക്കമായി.

    മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിൽ പേവിഷ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകൾക്ക് തുടക്കമായി. പൊതുജനങ്ങളെ നായ്ക്കൾ കടിക്കുന്നതുമൂലവും നായ്ക്കൾ മൂലമുണ്ടാകുന്ന അപകടങ്ങൾ നിയന്ത്രിക്കുന്നതിനുമായി ഗ്രാമപഞ്ചായത്തിന്റെ 14 വാർഡുകളിലായി 4 ദിവസം കൊണ്ട് 44 ക്യാമ്പുകൾ വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ നടത്തി വരുന്നു. നായ്ക്കൾക്ക് പ്രതിരോധ കുത്തിവെപ്പും ലൈസൻസും നൽകുന്ന പദ്ധതിക്കാണ് ലക്ഷ്യമിടുന്നത്. ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ നിർവ്വഹിച്ചുു. മെമ്പർമാരായ സാബു അഗസ്റ്റിൻ, ജാൻസി ടോജോ, സന്തോഷ് കുമാർ എം. എൻ, ഡോ. ജോജി മാത്യുു, തുടങ്ങിയവർ പ്രസംഗിച്ചു.

 

Previous Post Next Post