മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് സ്വാതന്ത്ര്യ ദിനാഘോഷം


 മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തും സെന്റ് തോമസ് ഹൈ സ്കൂളും സംയുക്തമായി വൈവിധ്യമാർന്ന പരിപാടികളുമായി സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിച്ചു. സ്കൂൾ അങ്കണത്തിൽ ഹെഡ്മാസ്റ്റർ ശ്രീ സണ്ണി സി.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാനേജർ റവ.ഫാദർ ജോസഫ് ഞാറക്കാട്ടിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബെൽജി ഇമ്മാനുവൽ സ്വാതന്ത്യദിന റാലി ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീ നിർമ്മല ദിവാകരൻ, സ്ഥിരം സമിതി അദ്ധ്യക്ഷ ഉഷാ രാജു, മെമ്പർമാരായ പ്രസീദാ സജീവ്, ലിസ്സി ജോർജ്ജ്, സലിമോൾ ബെന്നി, സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ, പി.റ്റി.എ പ്രസിഡന്റ് ഷാജി കോയിത്തടം, റോബിൻ കരിപ്പാത്ത് എന്നിവർ സംസാരിച്ചു. ഭാരതാംബയുടെയും സ്വാതന്ത്യസമരനായകരുടെയും വേഷങ്ങൾ ധരിച്ച കുട്ടികളും വിവിധ അലങ്കാരങ്ങളും റാലിക്ക് മിഴിവേകി. ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ 75-ാം സ്വാതന്ത്ര്യദിനം അനുസ്മരിപ്പിച്ചുകൊണ്ട് ഭാരതന്റിന്റെ ഭൂപടത്തിൽ 75 കുട്ടികൾ മൺചിരാതുകൾ തെളിയിച്ചു. പങ്കെടുത്ത എല്ലാവർക്കും മധുരപലഹാരങ്ങൾ വിതരണം ചെയ്തു.


 

Previous Post Next Post