സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ആണ്ടൂർ നഴ്സിംഗ് കോളേജിന് സമീപം 3 ഏക്കർ സ്ഥലത്ത് ചെണ്ടുമല്ലി , കപ്പ, വാഴ, പച്ചക്കറികൾ എന്നിവ കൃഷി ചെയ്യുന്ന "ഒരുമ പൂമണം" എന്ന പദ്ധതി ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബെൽജി ഇമ്മാനുവലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർമ്മല ജിമ്മി സംരംഭം ഉദ്ഘാടനം നിർവഹിച്ചു. സഹകരണ ബാങ്ക് പ്രസിഡൻറ് എം എം തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പർ പി എം മാത്യു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി എൻ രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് നിർമല ദിവാകരൻ, സ്ഥിരം സമിതി അംഗങ്ങളായ തുളസി ദാസ്, ജോസഫ് ജോസഫ്, ഉഷാ രാജു മെമ്പർമാരായ ജാൻസി ടോജോ, എം എൻ സന്തോഷ് കുമാർ, സിറിയക് മാത്യു, പ്രസീദ സജീവ്, ലിസി ജോർജ്,സലിമോൾ ബെന്നി, ബെന്നറ്റ് പി മാത്യു, ലിസി ജോയ്, സാബു അഗസ്റ്റിൻ സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ കൃഷിഓഫീസർ ഡെന്നീസ് ജോർജ്, ജോയ് ഇളമ്പക്കോടം പ്രേരക് മാരായ കെ ഡി മാത്യു, ഓമനസുധൻ തുടങ്ങിയവർ പ്രസംഗിച്ചു.