വിജയദിനം ആഘോഷിച്ചു


 മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് 2021-22 വ‍ർഷം പദ്ധതി വിഹിതവും നികുതി പിരിവും 100% ലക്ഷ്യം കൈവരിച്ചതിന്റെ നേട്ടം വിജയ ദിനമായി ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അസിസ്റ്റന്റ് ഡയറക്ട‍ർ ഓഫ് പഞ്ചായത്ത് രാജേഷ് കുമാ‍ർ പി അനുമോദന പ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് നിർമ്മല ദിവാകരൻ, സ്ഥിരംസമിതി അംഗങ്ങളായ തുളസീദാസ്, ഉഷ രാജു, ജോസഫ് ജോസഫ്, മെമ്പ‍ർമാരായ ജാൻസി ടോജോ, സന്തോഷ്കുമാ‍ർ എം.എൻ, സിറിയക് മാത്യു, പ്രസീദ സജീവ്, ലിസ്സി ജോ‍ർജ്ജ്, സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, ലിസ്സി ജോയി, സാബു അഗസ്റ്റിൻ, സെക്രട്ടറി ശ്രീകുമാ‍ർ എസ് കൈമൾ, അസിസ്റ്റന്റ് സെക്രട്ടറി ശ്രീകുമാ‍‍‍ർ വി.കെ, വിവിധ നി‍‍ർവ്വഹണ ഉദ്യോഗസ്ഥ‍ർ തുടങ്ങിയവ‍ർ പ്രസംഗിച്ചു.













Previous Post Next Post