ജലാശയങ്ങളെ മാലിന്യമുക്തവാക്കുന്നതിനും ജല സ്രോതസ്സുതളെ പുനരുജ്ജീവിപ്പിക്കുന്നതിനുമായി മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിൻറെ ആഭിമുഖ്യത്തിൽ ജലനടത്തം, ജലസഭ എന്നിവ സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച പ്രസിഡൻറ് ബെൽജി ഇമ്മാനുവേൽ അദ്ധ്യക്ഷത വഹിച്ച യോഗം അഡ്വ. മോൻസ് ജോസഫ്, എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് നിർമലാ ദിവാകരൻ, സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ തുളസീദാസ്, ഉഷാ രാജു, ജോസഫ് ജോസഫ് മെമ്പറുമാരായ ജാൻസി ടോജോ, സന്തോഷ് കമാർ, സിറിയക് ജോസഫ്, പ്രസീദാ സജീവ്, ലിസ്സി ജോർജ്, സലിമോൾ ബെന്നി, ബെന്നറ്റ് പി മാത്യു, ലിസ്സി ജോയി, സാബു അഗസ്റ്റിൻ സെക്രട്ടറി ശ്രീകുമാർ എസം. കൈമൾ, ഹരിതകേരളം റിസോഴ്സ് പേഴ്സൺ ഈ.പി. സോമൻ, ഹെൽത്ത് ഇൻസ്പെക്ടർ ആനിഷ് ടോം, വി.ഇ.ഓ വിമൽ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് ജീവനക്കാർ, ആരോഗ്യവകുപ്പ് ജീവനക്കാർ, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.