2020-21 വർഷത്തെ കോട്ടയം ജില്ലയിലെ രണ്ടാമത്തെ മികച്ച പഞ്ചായത്തിനുള്ള അവാർഡ് മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്





2020-21 വർഷത്തെ കോട്ടയം ജില്ലയിലെ രണ്ടാമത്തെ മികച്ച പഞ്ചായത്തിനുള്ള അവാർഡ് മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്

പദ്ധതി വിഹിതം എല്ലാ മേഖലയിലും 100% ചെലവഴിച്ചു.

ലൈഫ് ഭവന പദ്ധതി കരാർ വച്ച SC/ST കുടുംബങ്ങളുടെ വീടുകൾ പൂർത്തിയാക്കുവാൻ സാധിച്ചു.

ഉറവിട മാലിന്യ സംസ്കരണത്തിനായി വീടുകളിൽ മാലിന്യ സംസ്കരണ ഉപാധികൾ (ബയോബിൻ, ബക്കറ്റ് കമ്പോസ്റ്റ്, കിച്ചൻ ബിൻ) നൽകി

ജൈവ മാലിന്യ സംസ്കരണത്തിനായി മരങ്ങാട്ടുപിള്ളി എസ്.സി കമ്മ്യൂണിറ്റി ഹാളിന് സമീപം, തുമ്പൂർമൂഴി മോഡൽ എയറോബിക് കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിച്ചു.

സ്കൂൾ വിദ്യാർത്ഥികളിൽ മാലിന്യം തരംതിരിച്ച് ശേഖരിക്കുന്നതിന്റെ പ്രാധാന്യം ബോദ്ധ്യപ്പെടുത്തുന്നതിനായി കളക്ടേഴ്സ്@സ്കൂൾ പദ്ധതി പ്രകാരം 4 ബിന്നുകൾ വീതം എല്ലാ ഗവ/എയ്ഡെഡ് സ്കൂളുകളിലും നൽകി

ലൈഫ് ഭവന പദ്ധതി മൂന്നാം ഘട്ട ലിസ്റ്റിൽ ഉൾപ്പെട്ട അർഹരായ എല്ലാ ഭൂരഹിത ഭവന രഹിതർക്കും ഭൂമി വാങ്ങി നൽകാൻ സാധിച്ചു.

വനിത സൗഹൃദ ടോയ്ലറ്റ് - ടാക്സി സ്റ്റാൻഡ്

വസ്തുനികുതി കളക്ഷൻ – 97.45%

വലിയതോട് ക്ലീനിംഗ്

ജനകീയ ഹോട്ടൽ

പൊതുജനങ്ങൾക്ക് മികവാർന്ന സേവനം ലക്ഷ്യമിട്ട് വിന്ന്യസിച്ച ILGMS സോഫ്ട് വെയർ പ്രവർത്തനം ആരംഭിച്ച ജില്ലയിലെ ആദ്യ പഞ്ചായത്തുകളിൽ ഒന്ന്, ILGMS പ്രകാരം വാർഷിക ധനകാര്യ പത്രിക സമർപ്പിച്ച ജില്ലയിലെ ആദ്യ പഞ്ചായത്ത്.

കൃഷി, മൃഗസംരക്ഷണ മേഖലയിൽ സ്തുത്യർഹ നേട്ടങ്ങൾ, ജൈവകൃഷി, പരിസ്ഥിതി മേഖലകളിൽ നിരവധി വ്യക്തിഗത പുരസ്കാരങ്ങൾ.

തുടങ്ങിയ പ്രധാന നേട്ടങ്ങളാണ് അവാർഡിനുള്ള അർഹത നേടി തന്നത്... 

Video


NewsPaper cutting



Previous Post Next Post