മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ കർഷകദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബെൽജി എമ്മാനുവലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു. മികച്ച കർഷകനായി എ.എൻ. ശ്രീധരനെയും വനിതാ കർഷകയായി പ്രസന്ന അനിലിനെയും തിരഞ്ഞെടുത്തു. വിദ്യാർത്ഥി കർഷകൻ വിഭാഗത്തിൽ ഹരിഗോവിന്ദും, പട്ടികജാതി കർഷകൻ വിഭാഗത്തിൽ തങ്കച്ചൻ സി.ഡി.യും ആദരിക്കപ്പെട്ടു. ജൈവ കർഷകനുള്ള പുരസ്‌കാരം ബേബി വലിയകാലാ പുത്തൻപുരയിലിനും മികച്ച കർഷകത്തൊഴിലാളിക്കുള്ള പുരസ്‌കാരം കെ.എ. ജോസഫിനും ലഭിച്ചു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ പി.എം. മാത്യു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോൺസൺ ജോസഫ് പുളിക്കീൽ, പി.എൻ. രാമചന്ദ്രൻ, വൈസ് പ്രസിഡൻ്റ് ഉഷാ രാജു, സ്ഥിരം സമിതി അംഗങ്ങളായ തുളസിദാസ്, സിറിയക് മാത്യു, ജാൻസി ടോജോ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, കൃഷി ഓഫീസർ മനു കൃഷ്‌ണൻ, അസിസ്റ്റൻ്റ് കൃഷി ഓഫീസർ അഞ്ജു തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. സി.ഡി.എസ്. ചെയർപേഴ്സൺ ഉഷ ഹരിദാസും ചടങ്ങിൽ പങ്കെടുത്തു.