മരങ്ങാട്ടുപിള്ളി എൻ. എച്ച്. എം. ഹോമിയോപ്പതി ഡിസ്പെൻസറിയിൽ കുറിച്ചി ഗവൺമെൻറ് ഹോമിയോ ആശുപത്രിയുടെ തൈറോയ്ഡ് സ്പെഷ്യാലിറ്റി പെരിഫറൽ ഒ. പി യുടെ പ്രവർത്തനം ആരംഭിച്ചു. എല്ലാ മാസവും രണ്ടാമത്തെ വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ 2 മണി വരെയാണ് പ്രവർത്തന സമയം. 2023 ൽ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിൽ തൈറോയ്ഡ് രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്നതായി കണ്ടെത്തി. ഈ സെൻറർ അയൽ പഞ്ചായത്തുകളായ കടപ്ലാമറ്റം, ഉഴവൂർ, വെളിയന്നൂർ പഞ്ചായത്തുകൾക്ക് പ്രയോജനം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ബെൽജി ഇമ്മാനുവൽ, വൈസ് പ്രസിഡൻറ് ഉഷാരാജു, വാർഡ് മെമ്പർ ലിസി ജോർജ്, സെക്രട്ടറി രേഖ ബി നായർ, ഡോ. ചിന്തു തോമസ് തുടങ്ങിയവർ പറഞ്ഞു.