മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എച്ച്.ഡി.എഫ്.സി ബാങ്ക് കുറിച്ചിത്താനം ശാഖയുടെ സഹകരണത്തോടെ ശ്രീധരി ജംഗ്ഷൻ സൗന്ദര്യവത്കരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം എച്ച്.ഡി.എഫ്.സി ബാങ്ക് മാനേജർ ബിജു ആർ നായർ ഉദ്ഘാടനം ചെയ്തു. സ്ഥിരിസമിതി അംഗങ്ങളായ തുളസീദാസ്, സിറിയക് മാത്യു, മെമ്പർമാരായ സന്തോഷ്കുമാർ എം എൻ, ജോസഫ് ജോസഫ്, ലിസി ജോയി, സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ, ബോർഡ് മെമ്പർ ഷൈജു പി മാത്യു, ജയൻ കുറിച്ചിത്താനം തുടങ്ങിയവർ പ്രസംഗിച്ചു. ചെടികളുടെ പരിപാലനം വ്യാപാരി വ്യവസായി അംഗങ്ങളും ഓട്ടോതൊഴിലാളികളും ചേർന്ന് നടത്തും.