ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു

 

മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കുറിച്ചിത്താനം ജംഗ്ഷനിൽ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുന്നതിനായി ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു. സ്ഥിരംസമിതിഅംഗം സിറിയക് മാത്യുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ തുളസീദാസ്, മെമ്പർമാരായ സന്തോഷ്കുമാർ എം എൻ, ജോസഫ്  ജോസഫ്, ലിസി ജോയി, സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ, ബോർഡ് മെമ്പർ ഷൈജു പി മാത്യു, ജോയി ജോസഫ്, ജയൻ കുറിച്ചിത്താനം, ഹരിതകർമ്മസേനാംഗങ്ങളായ ഏലിയാമ്മ പി എ, റോസമ്മ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.


Previous Post Next Post