മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാരായവർക്കായി സർഗോത്സവം 2025 കലോത്സവം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബെൽജി ഇമ്മാനുവലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഉഴവൂർ ബ്ലോക്ക് പ്രസിഡണ്ട് രാജു ജോൺ ചിറ്റേത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഉഷാരാജു സഹകരണ ബാങ്ക് പ്രസിഡണ്ട് എം എം തോമസ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോൺസൺ ജോസഫ് പുളിക്കീൽ സ്ഥിരം സമിതി അംഗങ്ങളായ തുളസീദാസ്, ജാൻസി ടോജോ, സിറിയക്ക് മാത്യു, മെമ്പർമാരായ സന്തോഷ് കുമാർ എം എൻ, നിർമ്മലാ ദിവാകരൻ, ലിസി ജോർജ്, സലിമോൾ ബെന്നി ബെനെറ്റ് പി മാത്യു, ജോസഫ് ജോസഫ്, സാബു അഗസ്റ്റിൻ, കുറവിലങ്ങാട് ബിആർസി സതീഷ് ജോസഫ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ, സോണിയ ഗോപി, ഐ സി ഡി എസ് സൂപ്പർവൈസർ ഷാലിനി റ്റി. കെ തുടങ്ങിയവർ പ്രസംഗിച്ചു. കലോത്സവത്തോടനുബന്ധിച്ച് നാല് വേദികളിലായി 15 ഇനങ്ങളിലായി വിവിധ മത്സരങ്ങൾ നടന്നു. സ്കൂൾ വിദ്യാർത്ഥികളുടെ ബാൻഡ് ഡിസ്പ്ലേ ഉണ്ടായിരുന്നു. തന്മയ എയ്ഡ് സെൻറർ മോട്ടിവേറ്റർ ജോജി മാത്യു ക്ലാസ് എടുത്തു. സമാപന സമ്മേളനം ഉഴവൂർ ബ്ലോക്ക് വൈസ് പ്രസിഡൻറ് ഡോ. സിന്ധു മോൾ ജേക്കബ് ഉദ്ഘാടനം ചെയ്തു. വിവിധ മേഖലയിൽ പ്രഗൽഭ്യം തെളിയിച്ച കുട്ടികളെ ചടങ്ങിൽ ആദരിച്ചു.