വയോജന സംഗമവും മെഡിക്കൽ ക്യാമ്പും നടത്തി.


മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഐ. സി.,ഡി. എസ് ഉഴവൂർ സഹകരണത്തോടെ വയോജന സംഗമവും സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബെൽജി ഇമ്മാനുവലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം സഹകരണ ബാങ്ക് പ്രസിഡൻറ് എം. എം തോമസ് ഉദ്ഘാടനം ചെയ്തു. ഉഴവൂർ ബ്ലോക്ക് മെമ്പർ ജോൺസൺ ജോസഫ് പുളിക്കീൽ വൈസ് പ്രസിഡണ്ട് ഉഷാരാജു, സ്ഥിരം സമിതി അംഗം സിറിയക്ക് മാത്യു, മെമ്പർമാരായ എം. എൻ സന്തോഷ് കുമാർ, നിർമ്മല ദിവാകരൻ, ലിസി ജോർജ്, സലിമോൾ ബെന്നി, ജോസഫ് ജോസഫ്, സാബു അഗസ്റ്റിൻ, സെക്രട്ടറി ശ്രീകുമാർ എസ്. കൈമൾ, ഡോ. സുജാ സെബാസ്റ്റ്യൻ,  ഡോ. ചിന്തു തോമസ്,  ഡോ. സുജമോൾ, ഡോ. ആര്യ ഐ. സി. ഡി. എസ് സൂപ്പർവൈസർ  ശാലിനി ടി. കെ തുടങ്ങിയവർ  പ്രസംഗിച്ചു. ആയുർവേദം, ഹോമിയോപ്പതി ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും കുടുംബാരോഗ്യ കേന്ദ്രം മരങ്ങാട്ടുപിള്ളിയുടെ നേതൃത്വത്തിൽ ജീവിതശൈലി രോഗനിർണയവും മരുന്നുകളുടെ വിതരണവും ചെയ്തു.


Previous Post Next Post