മാതൃകാപരമായ പ്രവർത്തനം, മെമ്പർ സന്തോഷിന് ഗ്രാമ സ്വരാജ് പുരസ്കാരം

 

മാതൃകാപരമായ പ്രവർത്തനം നടത്തുന്ന ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കുള്ള ഗ്രാമസരാജ് പുരസ്കാരം മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് പൂവത്തുങ്കൽ ജനപ്രതിനിധി സന്തോഷ് കുമാർ എം എൻ അർഹനായി. കൊല്ലം അഞ്ചൽ ഇടയം കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രാമസ്വരാജ് പഠന കേന്ദ്രമാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. പുരസ്കാരത്തിന് അർഹനായ സന്തോഷ് കുമാർ എം എൻ നെ പഞ്ചായത്ത് പ്രസിഡൻറ് ബെൽജി ഇമ്മാനുവലിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഭരണസമിതി അംഗങ്ങൾ അഭിനന്ദിച്ചു.

Previous Post Next Post