സ്നേഹാരാമം പദ്ധതി പ്രവർത്തനോദ്ഘാടനം നടത്തി


മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പൂവത്തിങ്കൽ രണ്ടാം വാർഡിൽ ആരംഭിക്കുന്ന സ്നേഹാരാമം പദ്ധതി പ്രവർത്തനോദ്ഘാടനം വാർഡ് മെമ്പർ സന്തോഷ്കുമാർ എം.എൻ-ന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ നിർവ്വഹിച്ചു. സ്ഥിരംസമിതി അംഗങ്ങളായ തുളസീദാസ്, സിറിയക് മാത്യു, പഞ്ചായത്ത് അംഗം ജോസഫ് ജോസഫ്, ഓട്ടോ തൊഴിലാളികൾ, വ്യാപാരി വ്യവസായി അംഗങ്ങൾ, ജോസ് കുറുമുട്ടം തുടങ്ങിയവർ പ്രസംഗിച്ചു.


Previous Post Next Post