മാലിന്യമുക്തം നവ കേരളത്തിന്റെ ഭാഗമായി മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ഹരിത സഭ നടത്തി. പഞ്ചായത്ത് സ്ഥിരം സമിതി അംഗം സിറിയക്ക് മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഉഷാരാജു ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മെമ്പർമാരായ സന്തോഷ് കുമാർ എം എൻ, ലിസി ജോർജ്, സലിമോൾ ബെന്നി, ജോസഫ് ജോസഫ്, ലിസി ജോയ്, സാബു അഗസ്റ്റിൻ, ഹെഡ് ക്ലാർക്ക് അബ്ദുൽ സലീം, ജിബിൻ ജോസഫ്, വി.ഇ.ഒ അനീഷ് ലത്തീഫ് തുടങ്ങിയവർ പ്രസംഗിച്ചു. എസ്.എം.ഇ നേഴ്സിംഗ് സ്കൂൾ വിദ്യാർത്ഥികളുടെ ഫ്ലാഷ്മോബ് നടത്തപ്പെട്ടു. ഗ്രാമപഞ്ചായത്തിലെ 10 സ്കൂളുകളിലെ കുട്ടികൾ പ്രബന്ധം അവതരിപ്പിച്ച സംസാരിച്ചു.