വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം

 

മരങ്ങാട്ടുപിള്ളി പഞ്ചായത്ത് 2024- 25 വർഷത്തെ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് നൽകുന്ന പഠനോപകരണങ്ങളുടെ വിതരണം ഉദ്ഘാടനം വൈസ് പ്രസിഡന്റ് ഉഷാരാജുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ നിർവഹിച്ചു. മെമ്പർമാരായ സന്തോഷ് കുമാർ എം എൻ, ജോസഫ് ജോസഫ്, അസിസ്റ്റന്റ് സെക്രട്ടറി രാജശ്രീ വി, ഹെഡ് ക്ലാർക്ക് അബ്ദുൽ സലീം തുടങ്ങിയവർ പ്രസംഗിച്ചു.

Previous Post Next Post