മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്ത് അതിർത്തിയിലുള്ള യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ശുചിത്വ ക്വിസ് നടത്തി. 8 ടീമുകൾ പങ്കെടുത്ത ഒന്നാം സമ്മാനം കുര്യനാട് സെന്റ് ആൻസ് ഹൈസ്കുളും രണ്ടാം സ്ഥാനം കുറിച്ചിത്താനം ശ്രീകൃഷ്ണ വി.എച്ച്.എസ്.എസ്, മൂന്നാം സ്ഥാനം സെന്റ് തോമസ് ഹൈസ്കൂൾ മരങ്ങാട്ടുപിള്ളിയും കരസ്ഥമാക്കി. ജയകുമാർ കെ പി ക്വിസ് മാസ്റ്റർ ആയിരുന്നു. സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ, അസിസ്റ്റന്റ് സെക്രട്ടറി രാജശ്രീ വി, അബ്ദുൾ സലിം, ജിബിൻ ജോസഫ്, സന്ദീപ് ജി, പ്രമോദ് പി എ, അരുൺ ഹരിദാസ് തുടങ്ങിയവർ നേതൃത്വം നൽകി.