കുടിവെള്ളത്തിനും ഭവന നിർമ്മാണത്തിനും ശുചിത്വ, ആരോഗ്യ മേഖലകൾക്കും മുൻഗണന നൽകി 19,96,68,098/- രൂപ വരവും 19,30,77,000/- രൂപ ചെലവും മുൻബാക്കി ഉൾപ്പെടെ 65,91,098/- രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ഉഷ രാജു അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ അദ്ധ്യക്ഷനായിരുന്നു. സ്ഥിരംസമിതി അംഗങ്ങളായ തുളസീദാസ്, ജാൻസി ടോജോ, മെമ്പർമാരായ സന്തോഷ്‍കുമാർ എം.എൻ, പ്രസീദ സജീവ്, നിർമ്മല ദിവാകരൻ, ലിസ്സി ജോർജ്ജ്, സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, ജോസഫ് ജോസഫ്, ലിസി ജോയി, സാബു അഗസ്റ്റിൻ, സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ, അസിസ്റ്റന്റ് സെക്രട്ടറി രാജശ്രീ വി എന്നിവർ സംസാരിച്ചു.