മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ജൈവ വൈവിദ്ധ്യ ദിനാചരണവും സെമിനാറും നാടിന് നവ്യാനുഭവമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മരങ്ങാട്ടുപിള്ളി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം എം തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ വിഷയം അവതരണം നടത്തി. കവിയും സാഹിത്യകാരനുമായ എസ് പി നമ്പൂതിരി ക്ലാസ് എടുത്തു. വൈസ് പ്രസിഡന്റ് നിർമ്മല ദിവാകരൻ സ്ഥിരം സമിതി അംഗങ്ങളായ തുളസീദാസ്, ജോസഫ് ജോസഫ്, ഉഷാ രാജു, മെമ്പർമാരായ സന്തോഷ് കുമാർ എം എൻ, സിറിയക്ക് മാത്യു, സലിമോൾ ബെന്നി, സി. ഡി. എസ് ചെയർ പേൾസൺ ഉഷാ ഹരിദാസ്, കോ - ഓർഡിനേറ്റർ കെ ഡി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. ദിനാചരണത്തിന്റെ ഭാഗമായി മരവും നട്ടു.