ലൈഫ് മിഷൻ വീടുകളുടെ താക്കോൽ ദാനം നടത്തി


 മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ പൂ‍ർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനം സോമൻ ചോതി, വള്ളിപ്ലാത്തോട്ടം എന്ന ഗുണഭോക്താവിന് നൽകിക്കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ നിർവ്വഹിച്ചു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോൺസൺ ജോസഫ് പുളിക്കീൽ, പി.എൻ രാമചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നി‍ർമ്മല ദിവാകരൻ, സ്ഥിരം സമിതി അംഗങ്ങളായ തുളസീദാസ്, ജോസഫ് ജോസഫ്, ഉഷാ രാജു, മെമ്പർമാരായ ജാൻസി ടോജോ, സന്തോഷ്കുമാ‍‍ർ എം.എൻ, സിറിയക് മാത്യു, പ്രസീദ സജീവ്, ലിസ്സി ജോർജ്ജ്, സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, ലിസ്സി ജോയി, സാബു അഗസ്റ്റിൻ, സെക്രട്ടറി ശ്രീകുമാ‍ർ എസ് കൈമൾ, അസിസ്റ്റന്റ് സെക്രട്ടറി ശ്രീകുമാർ വി.കെ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരായ ബിനീഷ് ബി, വിമൽകുമാ‍ർ വി.വി എന്നിവർ പ്രസംഗിച്ചു.

Previous Post Next Post