സ്വച്ഛ ഭാരത് മിഷൻ, ഉറവിട മാലിന്യ സംസ്കരണം എന്നീ പ്രവർത്തനങ്ങളുടെ മികവിനുള്ള അംഗീകാരമായി മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന് ഒ.ഡി.എഫ് പ്ലസ് പദവി ലഭിച്ചു. മുഴുവൻ വീടുകളിലും ശൗചാലയം, ടോയ്ലറ്റ് മെയിന്റനൻസ്, ഹരിതകർമ്മ സേനാംഗങ്ങളുടെ പ്രവർത്തനം. എല്ലാ വാർഡുകളിലും മിനി മെറ്റീരിയൽ കളക്ഷൻ സെന്ററുകൾ, പഞ്ചായത്ത് തല എം.സി.എഫ്, ബക്കറ്റ് കമ്പോസ്റ്റ്, ബയോ ബിൻ, കിച്ചൻ ബിൻ, തൊഴിലുറപ്പ് പദ്ധതി മുഖേന വീടുകളിലും സർക്കാർ സ്ക്കൂൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കമ്പോസ്റ്റ് പിറ്റ്, സോക്ക് പിറ്റ്, തുമ്പൂർമൂഴി, പഞ്ചായത്ത് പരിധിയിലുള്ള എല്ലാ ഓഫീസുകളിലും സ്കൂളുകളിലും ഹരിത ഓഫീസുകൾ, പ്ലാസ്റ്റികിനെതിരെയുള്ള ബോധവത്കരണം, ലഘുരേഖകൾ വിതരണം എന്നിവ ഈ പദവി നേടിയെടുക്കുവാൻ കാരണമായി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ, പുതിയിടത്തുചാലിൽ ഒ.ഡി.എഫ് പ്ലസ് പഞ്ചായത്തായി മരങ്ങാട്ടുപിള്ളിയെ പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.എം മാത്യു, ഉഴവൂർ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജോൺസൺ ജോസഫ്, ബ്ലോക്ക് മെമ്പർ പരി.എൻ രാമചന്ദ്രൻ, ബി.ഡി.ഒ പി.കെ ദിനേശൻ, വൈസ് പ്രസിഡന്റ് നിർമ്മല ദിവാകരൻ, സ്ഥിരം സമിതി അംഗങ്ങളായ തുളസീദാസ്, ഉഷ രാജു, ജോസഫ് ജോസഫ്, മെമ്പർമാരായ ജാൻസി ടോജോ, സന്തോഷ്കുമാർ എം.എൻ, സിറിയക് മാത്യു, പ്രസീദ സജീവ്, ലിസ്സി ജോർജ്ജ്, സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, ലിസ്സി ജോയി, സാബു അഗസ്റ്റിൻ, പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ. വി.ഇ.ഒമാരായ വിമൽകുമാർ, ബിനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.