മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിൽ അതി ദാരിദ്രരെ കണ്ടെത്തുന്ന പ്രക്രിയയ്ക്ക് തുടക്കം

  മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിൽ അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള EPIP പദ്ധതിക്ക് തുടക്കം കുറിച്ചു. വൈസ് പ്രസിഡന്റ് നി‍ർമ്മല ദിവാകരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സർവ്വെ പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അംഗങ്ങളായ തുളസീദാസ്, ഉഷ രാജു, ജോസഫ് ജോസഫ്, മെമ്പർമാരായ ജാൻസി ടോജോ, സന്തോഷ്കുമാർ എം.എൻ, സിറിയക് മാത്യു, പ്രസീദ സജീവ്, ലിസ്സി ജോർജ്ജ്, സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, ലിസ്സി ജോയി, സാബു അഗസ്റ്റിൻ, പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ, കില റിസോഴ്സ് പേഴ്സൺമാരായ സി. ശശി, സരിത എം, വി.ഇ.ഒ ബിനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.


Previous Post Next Post