ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി സൗജന്യ പച്ചക്കറി തൈ വിതരണം.

  മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തും, കൃഷിഭവൻ ,കാർഷിക വികസന സമിതിയുടെ നേതൃത്വത്തിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്ന തക്കാളി ,പയർ, വഴുതന, ചീനി, എന്നീ നാലുതരം പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇമ്മാനുവൽ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ഉഷാ രാ,ജു പഞ്ചായത്ത് മെമ്പർമാരായ പ്രസീദ സജീവ് ,നിർമ്മലാ ദിവാകരൻ, ലിസി ജോർജ്, കൃഷി ഓഫീസർ മനു കൃഷ്ണൻ, കൃഷി അസിസ്റ്റന്റ് സിജോ ജോൺ ,കാർഷിക വികസന സമിതി അംഗങ്ങളായ ജോയി സിറിയക്, റോബിൻ കല്ലോലിൽ, എം എസ് ചന്ദ്രമോഹനൻ ,സജിമോൻ സി ടി ,വി എം ജോസഫ് ,അജി മറ്റത്തിൽ, എൻ എസ് നീലകണ്ഠൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.


Previous Post Next Post