സംസ്ഥാനത്തെ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന പഞ്ചായത്തുകൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തി നൽകുന്ന സ്വരാജ് ട്രോഫിയിൽ തുടർച്ചയായി നാലാം തവണയും വിജയ പതാക പാറിച്ചിരിക്കുകയാണ് മരങ്ങാട്ടുപിള്ളി. 2020- 21ൽ ജില്ലയിൽ രണ്ടാം സ്ഥാനം, 2022 -23, 23- 24 വർഷങ്ങളിൽ സംസ്ഥാനതലത്തിൽ മൂന്നാംസ്ഥാനം വീണ്ടും ഈ വർഷം ജില്ലയിൽ രണ്ടാം സ്ഥാനവും നേടിയിരിക്കുന്നു. പ്രസിഡന്റ് ബെൽജി ഇമ്മാനുവലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയും സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത്, ഘടക സ്ഥാപന ജീവനക്കാരുംഏക മനസ്സോടെ പ്രവർത്തിച്ചത് കൊണ്ടാണ് ഈ ഉജ്ജ്വല നേട്ടം കൈവരിക്കുന്നതിന് സാധിച്ചത്. പദ്ധതി പ്രവർത്തനങ്ങളും സേവന പ്രവർത്തനങ്ങളും നടപ്പിലാക്കുന്നതിൽ നിരന്തരമായ ഗുണമേന്മാ സംവിധാനം വളർത്തിയെടുക്കാനായത് മൂലമാണ് അവാർഡുകൾ ഈ പഞ്ചായത്തിന് തുടർച്ചയായി ലഭിക്കുന്നതിന് കാരണം. പഞ്ചായത്തിന്റെ തനത് ഫണ്ട് വർദ്ധിപ്പിക്കുന്നതിന് ഉണ്ടായ പരിശ്രമങ്ങളും കൃഷി, മാലിന്യ സംസ്കരണത്തിൽ നടപ്പിലാക്കിയ ഇടപെടലുകളും ആണ് പഞ്ചായത്തിനെ ഈ നേട്ടത്തിൽ എത്തിക്കുന്നതിന് കൂടുതൽ സഹായകരമായത്. കാർഷിക ,മൃഗ സംരക്ഷണ, ക്ഷീര വികസന മേഖലകളിൽ സംസ്ഥാന, ദേശീയ തലങ്ങളിൽ നിരവധി നേട്ടങ്ങൾ കൈവരിച്ച പഞ്ചായത്താണ് മരങ്ങാട്ടുപിള്ളി. ഭരണ സമിതിയും ജീവനക്കാരും പൗരസമൂഹവും ചേർന്നുള്ള ഒരു ടീം വർക്കിൻ്റെ നേട്ടമാണ് പ്രതിഫലിക്കുന്നതെന്ന് പ്രസിഡൻ്റ് പറഞ്ഞു