ആവേശ കൊടുമുടിയിൽ കാർഷികോത്സവത്തിന് വർണ്ണാഭമായ തുടക്കം


 മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കൃഷിവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, കാർഷിക വികസന സമിതി, മരങ്ങാട്ടുപ്പള്ളി സർവീസ് സഹകരണ ബാങ്ക്, കർഷക കൂട്ടായ്മകൾ, കുടുംബശ്രീ, ക്ഷീരവികസന വകുപ്പ്, വായനശാലകൾ, ആർ.പി.എസ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച കാർഷിക ഉത്സവം ആവേശകരമായ തുടക്കം.നൂറുകണക്കിന് വാഹനങ്ങൾ പങ്കെടുത്ത വിളംബര റാലി പാലാ ഡി വൈ എസ് പി കെ സദൻ ഫ്ലാഗ് ഓഫ് ചെയ്തു. ഹോളിക്രോസ് ചർച്ച് വികാരി ഫാദർ തോമസ് പഴവക്കാട്ടിൽ അനുഗ്രഹപ്രഭാഷണം നടത്തി. തുടർന്ന് മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാൻസിസ് അസീസി പള്ളി പാരിഷ് ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബെൽജി ഇമ്മാനുവൽ പതാക ഉയർത്തി. പ്രദർശന വിപണന മേളയുടെ ഉദ്ഘാടനം സഹകരണ ബാങ്ക് പ്രസിഡണ്ട് എം എം തോമസ് നിർവഹിച്ചു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കാർഷികോത്സവ ഉദ്ഘാടനം ജോസ് കെ മാണി എംപി നിർവഹിച്ചു.

 ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ജോസ് പുത്തൻകാല, ഉഴവൂർ ബ്ലോക്ക് പ്രസിഡണ്ട് പിസി കുര്യൻ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഡോ. സിന്ധു മോൾ ജേക്കബ് ,എടിഎ സിന്ധു കെ മാത്യു, വൈസ് പ്രസിഡന്റ് ഉഷാ രാജു ,മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഡോക്ടർ റാണി ജോസഫ്, ആൻസമ്മ സാബു, സ്ഥിരം സമിതി അംഗങ്ങളായ തുളസീദാസ്, സിറിയക്ക് മാത്യു, ജാൻസി ടോജോ, മെമ്പർമാരായ സന്തോഷ് കുമാർ എം എൻ, പ്രസീദ സജീവ്, നിർമ്മല ദിവാകരൻ, ലിസി ജോർജ്, സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, ജോസഫ് ജോസഫ്, ലിസി ജോയ്, സാബു അഗസ്റ്റിൻ, പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ, കൃഷി ഓഫീസർ ഡെന്നീസ് ജോർജ്, തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് നടന്ന കാർഷിക സെമിനാർ തിരുവനന്തപുരം കൃഷി ഡയറക്ടർ എടിഎം പ്രമോദ് മാധവൻ കർഷകരുടെ പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. സെമിനാറിൽ പങ്കെടുത്തവർക്ക് സൗജന്യമായി ഫലവൃക്ഷ തൈകളും പച്ചക്കറി തൈ വിതരണവും ചെയ്തു. തുടർന്ന് നടന്ന തേങ്ങ പൊതിക്കൽ, കപ്പ പൊതിക്കൽ മത്സരങ്ങൾ നടന്നു .ഉച്ചകഴിഞ്ഞ് മുതിർന്ന കർഷക സംഗമവും നടത്തമത്സരവും  നടത്തി. ചേറ്റിലോട്ട മത്സരങ്ങൾ, സൗഹൃദ വടംവലി, എന്നീ മത്സരങ്ങൾ നടത്തി. വൈകുന്നേരം നടന്ന കലാസന്ധ്യ സിനിമാനടി ഗായത്രി വർഷ ഉദ്ഘാടനം ചെയ്തു. തുടന്ന് റെക്കോർഡ് ഹോളഡർ കുറിച്ചിത്താനം ജയകുമാർ മുഖ്യാതിഥിയായിരുന്നു. തുടർന്ന് മാജിക് ഷോ മായാ മാന്ത്രികം അവതരിപ്പിച്ചു.

Previous Post Next Post